വൈത്തിരി (വയനാട്): ദേശീയപാതയിൽ ഈ മാസം ഒന്നാം തീയതി തളിപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടു.
കേണിച്ചിറ വാളവയൽ സ്വദേശി മോഹനൻന്റെ ഭാര്യ സുജാതയാണ് ഇന്നലെ ചികിത്സയിലിരിക്കെ മേപ്പടിയിലെ സ്വകര്യ ആശുപത്രിയിൽ മരണപ്പെട്ടത്.
(61) _ വയസ്സായിരുന്നു.
തളിപ്പുഴ വളവിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ എ.ടി.എമ്മിലേക്കുള്ള പണവുമായി പോകുകയായിരുന്ന സെക്യൂരിറ്റി വാനിലിടിക്കുകയായിരുന്നു. വാനിന്റെ പിന്നിൽ കെ.എസ്.ആർ.ടി.സി ബസും ഇടിച്ചു.
കാറിൽ സുജാതയോടൊപ്പമുണ്ടായിരുന്ന മക്കളായ സൗമ്യ, സന്ദീപ് എന്നിവർക്കും പരിക്കേറ്റിരുന്നു.
മരുമക്കൾ - സുജേഷ്, പ്രിയ .
Tags:
വേർപാട്