Trending

കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ നഴ്സിങ് വിദ്യാർഥി മരിച്ചു



കോഴിക്കോട്: മീഞ്ചന്ത- രാമനാട്ടുക പാതയിൽ അരീക്കാട് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാർഥി മരിച്ചു.

മലപ്പുറം എടവണ്ണ മുണ്ടേങ്ങര മുക്കണ്ണൻ ഹൗസിൽ അലി അക്ബറിന്റെ മകൻ അബി ഷർനാദ് ആണ് മരിച്ചത്. 

(24)_ വയസ്സായിരുന്നു.

പരിക്കേറ്റ സഹയാത്രികനായ കൊച്ചി സ്വദേശി അബ്‌ദുൽ അസീസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും ഫറോക്ക് ചുങ്കം റെഡ് ക്രസന്റ് ഹോസ്പ്‌പിറ്റൽ നഴ്‌സിങ് സ്‌കൂൾ മൂന്നാം വർഷ വിദ്യാർഥികളാണ്.

ഇന്ന് വ്യാഴം ഉച്ചയ്ക്ക് 12.45-ന് നല്ലളം പൊലീസ് സ്റ്റേഷന് സമീപം മുജാഹിദ് മസ്‌ജിദിന് മുൻവശമാണ് അപകടം. 

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രായോഗികതാ പരിശീന ക്ലാസ് കഴിഞ്ഞ് ബൈക്കിൽ ഫറോക്ക് ചുങ്കത്തെ പഠന സ്ഥലത്തേക്ക് മടങ്ങവെയായിരുന്നു അപകടം.

അബി ഷർനാദ് ഓടിച്ച ബുള്ളറ്റിൽ ഒരേ ദിശയിൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സിടിച്ച് അടിയിൽപ്പെടുകയായിരുന്നു.

ഉടൻ കോഴിക്കേട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. 

മയ്യിത്ത് കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രി  മോർച്ചറിയിൽ. 

മാതാവ് - ബിജൂനി ,(മാലങ്ങാടൻ).

സഹോദരങ്ങൾ - ഇഹാബ്, ഹാദി ഹസൻ.


നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ