തിരൂർ (മലപ്പുറം): ഓവുങ്ങലിൽ ഇന്നലെ രാവിലെ 9:45 ന് കാർ നിയന്ത്രണം വിട്ട് വിദ്യാർത്ഥിയെ ഇടിച്ച അപകടത്തിൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത് .
തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥിയെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിൽസയിലിരിക്കെ
ഇന്ന് ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
നാഥൻ കുടുംബത്തിന് ക്ഷമ പ്രദാനം ചെയ്യുമാറാകട്ടെ. മോന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
Tags:
വേർപാട്