കുവൈറ്റ്: കോഴിക്കോട് അടിവാരം പുത്തൻവീട്ടിൽ അബ്ദുൾ മുനീർ കുവൈത്തിൽ മംഗഫിൽ മരണപ്പെട്ടു.
(48)_വയസ്സായിരുന്നു.
സ്ട്രോക്ക് വന്നതിനെ തുടർന്ന് ചികിത്സയിലിരിക്കെ
മസ്തിഷ്കാഘാതത്തെ തുടർന്ന് അദാൻ ആസ്തിയിൽ
ചികിത്സയിലിരിക്കെ
ഇന്നലെ ചൊവ്വാഴ്ച രാവിലെയോടെയാണ് മരണപ്പെട്ടത്.
അടിവാരം കമ്പിവേലുമ്മൽ പുത്തൻവീട്ടിൽ പരേതരായ ഹുസൈൻ-ഖദീജ ദമ്പതികളുടെ മകനാണ്.
സുഹറ ബീവിയാണ് ഭാര്യ.
മക്കൾ - നാജിയ മുംതാസ്, നാഫിയ മുനീർ, മുസമ്മിൽ .
സഹോദരങ്ങൾ - അസീസ് പരപ്പൻ പോയിൽ, ബഷീർ (മലബാർ ഹോം അപ്ലൈൻസ് അടിവാരം) റസാക്ക്, മുഹമ്മദലി (മലബാർ ചിക്കൻ സ്റ്റാൾ അടിവാരം).
മരുമകൻ - മുഹ്സിൻ (ചക്കാലക്കൽ).
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്