പാലാ (കോട്ടയം): പ്രമുഖ വ്യവസായിയും പ്ലാന്ററും പാലാ നഗരസഭ മുൻ ചെയർമാനുമായ ബാബു മണർകാട് (ജോസഫ് ജോസഫ്) അന്തരിച്ചു.
(78) _വയസ്സായിരുന്നു.
മൃതദേഹം ഇന്ന് (12-11-2024-ചൊവ്വാഴ്ച) ഉച്ചക്ക് 1.30ന് പാലാ ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് 04:00-മണിയോടെ പാലായിലെ
വസതിയിലെത്തിക്കും. സംസ്കാരം നാളെ (13-11-2024-ബുധനാഴ്ച) രാവിലെ 09:30-ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.
കോൺഗ്രസ് പാർട്ടി പ്രവർത്തകനും സംഘാടകനുമായിരുന്ന ബാബു മണർകാട് കോട്ടയം ജില്ലയിൽ പാർട്ടിയെ വളർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ ദേശീയ - സംസ്ഥാന നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
1979 മുതൽ ’83 വരെ പാലാ നഗരസഭ ചെയർമാനായിരുന്നു.
സിനിമാ വ്യവസായം വികസനം പ്രാപിക്കുന്നതിനുമുമ്പ് 1978ൽ ആഗോള നിലവാരത്തിലുള്ള മഹാറാണി, യുവറാണി സിനിമ തിയറ്ററുകൾ പാലായിൽ നിർമിച്ചത് ബാബു മണർകാട് ആയിരുന്നു.
പാസ്റ്ററൽ കൗൺസിൽ അംഗം, മാർ സ്ലീവ മെഡ്സിറ്റി ഡയറക്ടർ ബോർഡ് അംഗം, എസ്.ജെ.സി.ഇ.ടി കോളജ് ചൂണ്ടച്ചേരി ഡയറക്ടർ ബോർഡ് അംഗം, പാലാ രൂപത ഫിനാൻഷ്യൽ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഭാര്യ - കട്ടപ്പന കാഞ്ചിയാർ ഇരുപ്പക്കാട്ട് കുടുംബാംഗം ത്രേസ്യാമ്മ.
മക്കൾ - രാജേഷ്, സുമേഷ്, റോഷ്നി, മികേഷ്.
മരുമക്കൾ - മഞ്ജു കാവാലം ചങ്ങനാശ്ശേരി, കുഞ്ഞുമേരി അമ്പൂക്കൻ പൊയ്യ, പോൾ തോമസ് പുതുശ്ശേരി എറണാകുളം, മീനു പഴയപറമ്പിൽ പുളിങ്കുന്ന്.
കെ ഫ്രാൻസീസ് ജോർജ് എംപി, എം എൽ എ മാരായ മാണി സി കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷണൻ തുടങ്ങിയവർ അനുശോചിച്ചു.
Tags:
വേർപാട്