താമരശ്ശേരി :വ്യാപാര ദ്രോഹ നടപടികളിൽ നിന്ന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന
കെ.വി.വി.ഇ .എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി.
താമരശ്ശേരി ചുങ്കം യൂണിറ്റിന്റെ നവീകരിച്ച വ്യാപാര ഭവൻ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു
ജില്ലാ രക്ഷധികാരി പി. സി. അഷ്‌റഫ് ഓഡിറ്റോറിയവും ഉൽഘടനം ചെയ്തു . തുടർന്ന് ചുങ്കം യൂണിറ്റ് പ്രസിഡന്റ് എ.പി. ചന്തു മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ .കെ.വി. വി. എ ഇ എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി. കൊടുവള്ളി മണ്ഡലം ട്രഷറർ സലാം നരിക്കുനി, തച്ചം പൊയിൽ യൂണിറ്റ് പ്രസിഡന്റ് എ.കെ. മുഹമ്മദാലി, ചുങ്കം യൂണിറ്റ് ഭാരവാഹികളായ ഷാജു പി .എം , ഇ.പി. ഹുസൈൻ ഹാജി , സി.പി. ജോൺസൻ, റൂഖിയ്യ ലത്തീഫ്, സന്തോഷ് കുമാർ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഷമീർ ഇടവലം സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് ബേബി തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് യൂത്ത് വിംഗ് ടീമിന്റെ ഗാനമേളയും നടന്നു
Tags:
പ്രാദേശികം