ചവറ (കൊല്ലം): ദേശീയപാതയിൽ നീണ്ടകരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
നീണ്ടകര ഹാർബറിലെ തൊഴിലാളി കുണ്ടറ പേരയം പടപ്പക്കര എള്ളുവിള വീട്ടിൽ ജസ്റ്റിന്റെ മകന് അജയ് ആണ് മരിച്ചത്.
(27) _ വയസ്സായിരുന്നു.
ഇയാള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത കരിത്തുറ സ്വദേശി ജെറിയെ പരിക്കുകളോടെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്.
അജയിയെ തൊട്ടടുത്തുള്ള നീണ്ടകര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ചവറ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Tags:
വേർപാട്