Trending

കുത്തേറ്റ വീട്ടമ്മ മരിച്ചു; അച്‌ഛനാണു കുത്തിയതെന്ന് മകൻ, പ്രതിക്കായി തിരച്ചിൽ



ചെർപ്പുളശ്ശേരി (പാലക്കാട്): മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപം വീട്ടമ്മ കുത്തേറ്റു മരിച്ചു. 2 മാസമായി ക്ഷേത്രത്തിനു സമീപത്തു സ്‌ഥലം വാങ്ങി ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്ന പൊന്നാനി പെരുമ്പടപ്പ് തെക്കഞ്ചേരി വീട്ടിൽ സുനിത ആണ് മരിച്ചത്. 

 (50)_വയസ്സായിരുന്നു.

ഇന്നലെ തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം.

ബഹളം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന മകൻ സഞ്ജയ് എത്തിയപ്പോൾ അമ്മ കുത്തേറ്റു വീണ നിലയിലായിരുന്നു. ഉടൻ മാങ്ങോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അച്ഛൻ സത്യൻ ആണ് കുത്തിയതെന്നു അമ്മ തന്നോട് പറഞ്ഞെന്നു സഞ്ജയ് പൊലീസിനു മൊഴി നൽകി.

സത്യനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.മൃതദേഹം മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ