Trending

ഭാര്യ മരിച്ചു മയ്യിത്ത് നിസ്ക‌ാരത്തിന് ഒരുങ്ങവേ പള്ളിയിൽ കുഴഞ്ഞുവീണ ഭർത്താവും മരിച്ചു



മങ്കട (മലപ്പുറം): ഭാര്യയുടെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകാൻ ഒരുങ്ങുന്നതിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചു. 

ഇന്നലെ ചൊവ്വാഴ്ച പുലർച്ചെ മരിച്ച കൂട്ടിൽ നായ്ക്കത്ത് റംലയുടെ (62) മയ്യിത്ത് നിസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്തീനാണ് (76) കുഴഞ്ഞുവീണ് മരിച്ചത്.

ഇന്നലെ ചൊവ്വാഴ്ച രാവിലെ 10 :30-ഓടെ കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നിസ്കാരം. 

ആളുകൾ മുഴുവൻ പള്ളിയിൽ കയറിക്കഴിഞ്ഞ് മയ്യിത്ത് നിസ്കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൊയ്തീനെ ഉടനെ തന്നെ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നിസ്കാരം നിർവഹിച്ചത്.

മൊയ്തീൻ കൂട്ടിൽ പ്രദേശത്തെ വിവിധ പള്ളികളിൽ (മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്‌ജിദുൽ ഫലാഹിലും പടിഞ്ഞാറ് ഭാഗത്തുള്ള ഇസ്ലാഹ് മസ്ജിദിലും) മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. 

ഇന്നലെ ചൊവ്വാഴ്ച‌ വൈകീട്ട് 04:30-ന് കൂട്ടിൽ മഹല്ല് ജുമാമസ്ജിദിൽ മൊയ്തീന്റെ മയ്യിത്ത് നിസ്കാരം നടന്നു. 

പരേതരായ ഫാത്തിമ-മുഹമ്മദ് കുട്ടി ദമ്പതികളുടെ മകളാണ് റംല. 

മറ്റു മക്കൾ - നൗഷാദ് (ഗൾഫ്), റൈഹാനത്ത്.

സഹോദരങ്ങൾ - അശ്റഫ്, പരേതരായ ഉസ്മാൻ, ഉമ്മർ.

മരുമക്കൾ - റുക്സാന, ഹുദ, ഫൈസൽ. 


നാഥൻ ഇരുവരുടെയും പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ _ ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ