റിയാദ്: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ചമൽ സ്വദേശിയും
ഇപ്പോൾ പൂനൂർ നെരോത്ത് താമസിക്കുന്ന. അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ
ജാഫർ സി.കെ റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
(45) _ വയസ്സായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ റിയാദിൽ ജോലിസ്ഥലത്ത് വെച്ച് ,നെഞ്ച് വേദനയെ തുടർന്ന് റിയാദിലെ ശുമൈസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹത്തെ രാവിലെ ശാരീരിക അസ്വസ്തതകൾ കാരണം ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചതായിരുന്നു.
ചമൽ ചുണ്ടൻകുഴിയിൽ പരേതരായ സി.കെ. അബ്ദുറഹിമാൻ- ഫാത്തിമ ( ബീവി ) ദമ്പതികളുടെ മകനാണ്.
ഭാര്യ - റഹ്മത്ത്.
മക്കൾ - മുഹമ്മദ് ഹംദാൻ,
മുഹമ്മദ് അഷ്‌മിൽ.
സഹോദരങ്ങൾ - സമദ് (ചുണ്ടൻകുഴി), ഷമീർ, സറീന ലത്തീഫ് (കരികുളം), സക്കീന (പയോണ).
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ കെ എം സി സിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്