കോട്ടയം: എരുമേലി: 108 വയസുള്ള വയോധികയും മകളും കടന്നലുകളുടെ കുത്തേറ്റ് മരിച്ചു. പാക്കാനം കാവനാൽ കുഞ്ഞുപെണ്ണ് നാരായണനും ഇവരുടെ മകൾ കെ. എൻ. തങ്കമ്മയും (80) ആണ് മരിച്ചത്. മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുണ്ടക്കയം പാക്കാനത്ത് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്.
വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെയാണ് ഇരുവരെയും കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും
ചികിത്സയിലിരിക്കെ ഇന്നലെ ബുധനാഴ്ച രാവിലെയോടെയാണ് കുഞ്ഞുപെണ്ണ് മരിച്ചത്. ഉച്ചയോടെ തങ്കമ്മയും മരിച്ചു. പരിക്കേറ്റ വീട്ടിലെ സഹായി ജോയി (75), അയൽവാസി ശിവദർശൻ (24) എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച കുഞ്ഞിപ്പെണ്ണിന്റെയും തങ്കയുടെയും സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.
Tags:
വേർപാട്