Trending

ഗൾഫിൽ ഇവന്റ് മേഖലയിലെ വിദഗ്‌ധൻ ഹരി നായർ അന്തരിച്ചു



ദോഹ: ഖത്തറും യു.എ.ഇയും ഉൾപ്പെടെ ഗൾഫ് മേഖലയിൽ ഇവൻ്റ് ഓഡിയോ വിഷ്വൽ രംഗത്തെ പ്രമുഖൻ ഹരി നായർ ( 50) അന്തരിച്ചു. ഖത്തറിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. പാലക്കാട് കല്ലടി സ്വദേശിയാണ്.

നേരത്തെ ദുബൈ ആസ്ഥാനമായ മീഡിയ പ്രോ ഇന്റർനാഷനലിലും ശേഷം ഖത്തറിൽ ക്ലാർക്ക് എ.വി.എൽ മാനേജിങ് പാർട്ണറുമായി പ്രവർത്തിക്കുകയായിരുന്നു. ഫിഫ ലോകകപ്പ് ഫുട്ബാളിൻ്റെ വിവിധ ഫാൻ ഷോകൾ, എ.ആർ. റഹ്മാൻ, ബ്രയാൻ ആഡംസ് എന്നിവർ ഉൾപ്പെടെ വമ്പൻ സംഗീത പരിപാടികൾ എന്നിവയിലൂടെ ഓഡിയോ വിഷ്വൽ പ്രൊഡക്ഷനുകൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായിരുന്നു.


ഫിഫ ലോകകപ്പ് ഫാൻ സോൺ ഉൾപ്പെടെ ശ്രദ്ധേയമായ പ്രൊഡക്ഷൻ പ്രവർത്തനങ്ങളിലും പങ്കാളിയായി. ഗൾഫ് മാധ്യമം സംഘ ടിപിച്ച വിവിധ പരിപാടികലിലും ഭാഗമായി. അസുഖബാധിതനായി ഏതാനും ദിവസമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നടപടികൾ പുർത്തിയാക്കിയ ശേഷം മതദേഹം നാട്ടിലെത്തിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ