കാലടി (എറണാകുളം): മലയാറ്റൂരിന് സമീപം പെരിയാറിൽ
കുളിക്കാനിറങ്ങിയ അഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ മധുരിമ കവലയ്ക്ക് സമീപം താമസിക്കുന്ന നെടുവേലി വീട്ടിൽ ഗംഗയും(51) മകൻ ധാർമ്മികും(7) ആണ് മരിച്ചത്. ധാർമ്മിക് മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഗംഗ ഡ്രൈവറാണ്.
ഞായർ പകൽ അഞ്ചോടെ വൈശൻകുടി കടവിലായിരുന്നു അപകടം. കടവിൽ കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. പൊലീസും അയൽവാസികളും ചേർന്ന് ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിച്ചു. ഇതേ കടവിൽ രണ്ട് വർഷം മുൻപ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചിരുന്നു.
കോടനാട് പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: സന്ധ്യ. സഹോദരി: ശ്രീദുർഗ്ഗ.
Tags:
വേർപാട്