Trending

എലോക്കരയിൽ പിക്കപ്പ് വാൻ ഇടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.



പുതുപ്പാടി (കോഴിക്കോട്): നാഷണൽ ഹൈവേയിൽ മലപുറം സ്കൂളിന് സമീപം റോഡ് മുറിച്ച് കടക്കവെ ദോസ്‌ത്‌ പിക്കപ് വാൻ  
ഇടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ഈങ്ങാപ്പുഴ എലോക്കര സ്വദേശി നവാസ് (45) വയസ്സ് ആണ് മരണപ്പെട്ടത്.

വാഹനം ഇടിച്ച് റോഡിൽ വീണ നവാസിനെ നാട്ടുകാർ താമരശ്ശേരി താലൂക്ക് ഹോസ്‌പിറ്റലിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പ്‌പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു. ഭാര്യ - സറീജ മൂന്ന് മക്കളുണ്ട്.

എലോക്കക്ക് സമീപം പച്ചക്കറി കട നടത്തുന്ന ആളാണ് നവാസ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിയമനടപടികൾക്ക് ശേഷം മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടുനിൽക്കും

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ