Trending

വാഹനാപകടത്തിൽ 26-കാരന് ദാരുണാന്ത്യം; സുഹൃത്തിന് പരിക്കേറ്റു



കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ
ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. 

രായമംഗലം പുത്തൻപുരയിൽ ജീവൻ മാർട്ടിൻ (26-വയസ്സ്) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടമുണ്ടായത്.

കുറുപ്പംപടി പീച്ചനാംമുകൾ റോഡിലെ വളവിൽ വെച്ചായിരുന്നു അപകടം. എതിർദിശയിൽ നിന്നും വന്ന കാറുമായി യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ മാർട്ടിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ