Trending

72-കാരിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പശുത്തൊഴുത്തിലെ കസേരയിൽ, അന്വേഷണം ആരംഭിച്ചു



തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിലില്‍ 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ വീട്ടില്‍ റോസമ്മയാണ് മരിച്ചത്.

വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍
കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കയ്യിലെ ഞരമ്പും മുറിച്ച നിലയിലാണ്. സംഭവ സമയത്ത് റോസമ്മയുടെ മകനും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം ആദ്യം കണ്ടതും ഇവരാണ്.

ആനക്കാംപൊയിൽ കുന്നതുപൊതിയിൽ കുടുംബമാണ്.

മരണത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മക്കൾ - ഷാൻ്റി, ഷൈജോ, പരേതനായ ഷൈൻ.
മരുമക്കൾ - സനൽ (അമ്പലവയൽ), അമ്പിളി (കട്ടപ്പന)

ഫോറൻസിക് - വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഇന്നലെ തിങ്കളാഴ്ച ആയിരുന്നു സംഭവം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ