വേർപാട്
ഓമശ്ശേരി (കോഴിക്കോട്): വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ
മുഹമ്മദ് ഫസീഹ് (9- വയസ്സ്) ആണ് മരിച്ചത്.
കളി കഴിഞ്ഞ് വൈകിട്ട് 7 മണി കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും മയ്യിത്ത് കണ്ടെത്തിയത്.
പ്രിയപ്പെട്ട രക്ഷിതാക്കളുടെ ശ്രദ്ധക്ക്,
സ്കൂൾ അവധി ആയതിനാൽ
ബന്ധുവീടുകളിലേക്കും മറ്റും പോവുന്നവർ
നമ്മുടെ മക്കളെ ശ്രദ്ധിക്കണെ
നിരന്തരമായി മുങ്ങി മരണങ്ങൾ അപകട മരണങ്ങൾ ഏറെ റിപ്പോർട്ട് ചെയ്യുന്നു
ബന്ധുവീടുകളിൽ എത്തുന്ന കുട്ടികൾ അവിടുത്തെ മക്കളോടൊപ്പം കുളിക്കാനും കളിക്കാനുമായി
വെള്ളക്കെട്ടുകൾ, പുഴ, കോറി, കുളങ്ങൾ, പാടശേകരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മക്കൾ eപാവാൻ സാധ്യത ഏറെയാണ് രക്ഷിതാക്കൾ ജാഗരൂകരാവുക
Tags:
വേർപാട്