നേര്യമംഗലം: എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കട്ടപ്പന ഊന്നുകൽ സ്വദേശി അനീറ്റ (14- വയസ്സ്) ആണ് മരിച്ചത്. അപകടത്തിൽ അനീറ്റ ബസിനടിയിൽ കുടുങ്ങിയിരുന്നു. ഫയർഫോഴ്സെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഇന്ന് പകലാണ് നേര്യമംഗലത്ത് ബസ് താഴ്ച്‌ചയിലേക്ക് മറിഞ്ഞത്. ഇരുപതുപേരാണ് ബസിലുണ്ടായിരുന്നത്. 15 പേർക്ക് നിസാര പരിക്കേറ്റു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം.
നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്കു വരുന്ന പാതയിലുള്ള മണിയമ്പാറയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും തെന്നി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. റോഡിന്റെ വശത്തെ ക്രഷ് ബാരിയറിൽ ഇടിച്ച ബസ് പത്തടി താഴ്‌ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:
വേർപാട്