വേർപാട്
കോതമംഗലം (എറണാകുളം): കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കൽ സി.എം പ്രകാശാണ് മരിച്ചത്.
ഇന്നലെ രാത്രി ഒരു മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ആന പ്രകാശിനും സുഹൃത്തുക്കൾക്കും നേരെ തിരിഞ്ഞു. ഭയന്ന് ഓടിയതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രകാശിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ്ആശുപത്രിയിലേക്ക് മാറ്റി
Tags:
വേർപാട്