Trending

കക്കാടംപൊയിൽ റിസോർട്ടിലെ പൂളിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു



കൂടരഞ്ഞി കക്കാടംപൊയിൽ (മലപ്പുറം): വിനോദയാത്ര പോയ കുടുംബത്തിലെ ഏഴുവയസ്സുകാരൻ  റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ   മുങ്ങിമരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂർ മീനാർകുഴിയിൽ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദലിയുടെ മകൻ അഷ്മിൽ ആണ് മരിച്ചത്. ഇന്നലെ വെള്ളിയാഴ്ച രാത്രി ഏഴോടെ കക്കാടംപൊയിൽ വെണ്ടെക്കും പൊയിലിലെ റിസോർട്ടിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു

വിനോദസഞ്ചാരത്തിനായി ബന്ധുക്കൾക്കൊപ്പമെത്തിയതാണ് കുട്ടി. കുടുംബത്തിലെ മുതിർന്നവർ നമസ്കരിക്കുന്നതിനിടെ അഷ്‌മിൽ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണതാണെന്നു കരുതുന്നു. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.

ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ഉടൻ മാതൃ-ശിശുവിഭാഗത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.  മെഡിക്കൽകോളജ് ആശുപ്രതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ