കോഴിക്കോട്: മലയാളി വിദ്യാർഥിനി യു.എസിൽ വാഹനാപകടത്തിൽ മരിച്ചു. വടകര കസ്റ്റംസ് റോഡ് സ്വദേശി മുഹമ്മദ് അസ്ലമിന്റെ മകൾ ഹെന്ന അസ്ലം (21-വയസ്സ്) ആണ് മരിച്ചത്.
ന്യൂ ജേഴ്സി റട്ഗേഴ്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.
കോളജിലേക്ക് കാറോടിച്ച് പോകവേ ഓവർടേക്ക് ചെയ്‌ത് വന്ന വാഹനത്തിന് വഴിമാറിക്കൊടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടനെയായിരുന്നു മരണം.
മാതാവ് - സാജിദ അബ്ദുല്ല (ചേളന്നൂർ സ്വദേശിനി).
സഹോദരങ്ങൾ - ഹാദി അസ്ലം, അമൽ അസ്‌ലം, സൈൻ അസ്‌ലം.
ചേളന്നൂർ അബ്ദുല്ല സാഹിബിന്റെയും നൂറുന്നിസ ടീച്ചറുടെയും പേരമകളാണ്.
ഹെന്നയും കുടുംബവും കഴിഞ്ഞ 14 വർഷമായി അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് താമസം.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്