വേർപാട്
റിയാദ്: സൗദി അറേബ്യയിലെ തബൂക്കിനടുത്ത് ദുബയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു.
മലപ്പുറം ഐക്കരപ്പടി വെണ്ണായൂർ കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷെഫിൻ മുഹമ്മദ് (26-വയസ്സ്) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദും (52- വയസ്സ്) അപകടത്തിൽ മരണപ്പെട്ടു.
ഖത്തറിൽ നിന്ന് ജോലി ആവശ്യത്തിനായി തബൂക്കിലെത്തിയ ഷെഫിനും ഇർഫാനും ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. വ്യാഴാഴ്‌ച വൈകിയിട്ടായിരുന്നു സംഭവം. റോഡിൽ തൊട്ടു മുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഇവർ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. തബൂക്കിലെ ദുബ ജനറൽ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ദുബ കെഎംസിസിയും തബൂക്ക് കെഎംസിസി വെൽഫെയർ വിംഗും രംഗത്തുണ്ട്.
Tags:
വേർപാട്