ലിസ്ബൺ: ഇതിഹാസ പോർച്ചുഗൽ
പരിശീലകൻ ഔറേലിയോ ഡിസിൽവ (77- വയസ്സ്) അന്തരിച്ചു.
പോർച്ചുഗൽ ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോ, ലൂയിസ് ഫിഗോ, നാനി, റിക്കാർഡോ ക്വാറെസ്മ എന്നിവരുടെ കഴിവുകളെ കണ്ടെത്തി പരിശീലനം നടത്തിയ പരിശീലകനാണ്. സ്പോർട്ടിങ് ലിസ്ബൺ ക്ലബ്ബിന്റെ റിക്രൂട്ട്മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് രൂപീകരിച്ചത് ഔറേലിയോ ആണ്. പോർച്ചുഗൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തിയ പരിശീലകനാണ്.
2016ൽ യൂറോ കപ്പ് നേടിയ പോർച്ചുഗൽ ടീമിലെ 10 കളിക്കാരെയും ദേശീയ ടീമിലെത്തിച്ചതിന് പിന്നിൽ ഔറേലിയോയാണ്. യുവേഫാ അദ്ദേഹത്തെ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചിരുന്നു. പോർച്ചുഗൽ ഫുട്ബോളിന് ഔറേലിയ നൽകിയ സംഭാവനയ്ക്ക് എന്നും നന്ദിയുള്ളവനാണെന്ന് റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി ഫുട്ബോൾ താരങ്ങളെ അദ്ദേഹം ലോകത്തിന് നൽകിയെന്നും സമാധാനമായി വിശ്രമിക്കൂ എന്നും റൊണാൾഡോ കുറിച്ചു.
Tags:
വേർപാട്