Trending

കുടുംബപ്രശ്നം; ചായപ്പാത്രം ഉപയോഗിച്ച് ജ്യേഷ്ഠൻ മർദ്ദിച്ചു; തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജൻ മരിച്ചു



കോഴിക്കോട്: വീട്ടുവഴക്കിന് പിന്നാലെ ചായപ്പാത്രം ഉപയോഗിച്ച് മർദനം നടത്തിയ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസൽ (35- വയസ്സ്) ആണ് മരണപ്പെട്ടത്. 

ഏപ്രിൽ 12-ന് രാവിലെ വീട്ടിൽ വച്ചാണ് സംഭവം ഉണ്ടായത്. ജ്യേഷ്‌ഠൻ ടി.പി. ഷാജഹാൻ (40) ഫൈസലിനെ ചായപ്പാത്രം കൊണ്ടാണ് മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മർദനത്തെ തുടർന്ന് ഫൈസൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സക്കിടയിലാണ് ഫൈസൽ മരണപ്പെട്ടത്. സംഭവത്തെ തുടർന്ന് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ കൊലപാതക കുറ്റം ചുമത്തി ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഈ സംഭവത്തെ തുടർന്ന് ബന്ധുക്കളും സമീപവാസികളും ശക്തമായി പ്രതികരിച്ചു. വളരെ ചെറുതായൊരു വഴക്കിന്റെ തുടക്കം, ഒരു കുടുംബത്തിന്റെ തകർച്ചയിലേക്കും, ഒരാളുടെ ജീവൻ്റെ നഷ്‌ടത്തിലേക്കും കൈമാറിയ ഈ സംഭവം ഏറെ ദുഃഖകരമാണെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.


അല്ലാഹു സഹോദരന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ