Trending

യാത്രയ്ക്കിടെ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു



ഒമാൻ: ഇബ്രി കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. താമരകുളത്തെ ജോസഫ് വിക്ടർ (37- വയസ്സ്) ആണ് മസ്കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ മാസം 26ന് രാത്രിയിൽ ഇബ്രിയിൽനിന്ന് സൗദിയിലേക്ക് പോകുന്ന പാതയിൽ സഫയിൽ എത്തുന്നതിന് മുമ്പായിരുന്നു അപകടം. കൂടെയുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്‌ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇബ്രി അപ്ലൈഡ് സയൻസിൽ മെയിന്റനൻസ് സൂപ്പർവൈസറായിരുന്നു. പിതാവ്: വിക്‌ടർ ഫ്രാൻസിസ്. മാതാവ്: മോളി വിക്ടർ. ഭാര്യ: മെറി ആഗ്നസ് ജോസഫ്. മക്കൾ: ജെസീക്ക ജോസഫ്, ജെനീക്ക ജോസഫ്. സഹോദരൻ: വിക്ർ ബ്രൂണോ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ