താമരശ്ശേരി (കോഴിക്കോട്): അമ്പായത്തോട് അന്നേടത്ത് ജാഫറിന്റെ (കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് എൻജിനീയർ വിഭാഗം ഡ്രൈവർ) ഭാര്യ മുഹ്സിന (35- വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (13-04-2025-ഞായറാഴ്ച) വൈകിട്ട് 05:15- ന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ , 06:00- മണിക്ക് ഒടുങ്ങാക്കാട് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
ഹൃദയ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ശസ്ത്രക്രിയയ്ക്ക് തീയതി ലഭിച്ചു മടങ്ങി വരുന്ന വഴിയാണ് മരണം സംഭവിക്കുന്നത്.
പുതുപ്പാടി തൊണ്ടമ്മൽ മുഹമ്മദിൻ്റെയും, അയിഷയുടെയും മകളാണ്.
മക്കൾ - ഹിദാഷ്, ഹൈസിൻ, ഹാനി താബിഷ്, സഹോദരങ്ങൾ - മുനീർ , ഷംസീർ (പുതുപ്പാടി).
അല്ലാഹു സഹോദരിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്