Trending

പാലക്കോട് വയലിൽ യുവാവ് മരിച്ച നിലയിൽ, കൊലപാതകമെന്ന് നാട്ടുകാർ



കോഴിക്കോട്: പാലക്കോട് വയലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവിനെ മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് ആരോപണമുയരുന്നുണ്ട്. അമ്പലക്കണ്ടി ബോബി മകൻ സൂരജ് ആണ് മരിച്ചത്. 

ഇതിനെത്തുടർന്ന് സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മൂന്നു പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസിയായ 3 പേർ ആണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്. കണ്ടാലറിയുന്ന 15 പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ