Trending

അമ്മൂമ്മ വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം



കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ്  ഒന്നര വയസ്സുകാരൻ മരിച്ചു. 




കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 

അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. 

പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. 

വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങലുണ്ടായിരുന്നു എന്നാണ് വിവരം. 

കുട്ടി ഓടുന്നത് വിജയമ്മ കണ്ടില്ല. 

ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 

ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ