Trending

ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു



മലയാള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ (Shaji N. Karun -73) വയസ്സ് അന്തരിച്ചു. 

തിരുവനന്തപുരത്തെ 
വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി'യിലായിരുന്നു അന്ത്യം.

അസുഖ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

കഴിഞ്ഞവർഷം ജെ.സി ഡാനിയേൽ പുരസ്ക‌ാരം നേടിയിരുന്നു. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം, വാനപ്രസ്ഥം അടക്കം ദേശീയ ശ്രദ്ധനേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.

ഭാര്യ - അനസൂയ വാര്യർ. 

മക്കൾ - അപ്പു കരുൺ, കരുൺ അനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ