Trending

ബ്രഹ്മകുമാരീസ് മേധാവി ഡോ. ദാദി രത്തൻ മോഹിനി അന്തരിച്ചു



ജയ്പു‌ർ: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ഡോ. ദാദി രത്തൻ മോഹിനി (ലക്ഷ്മ്‌മി -101-വയസ്സ്) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപ്രതിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച നടത്തും.

ബ്രഹ്മകുമാരീസിൻ്റെ രണ്ടാമത്തെ മേധാവിയാണ് രത്തൻമോഹിനി. 1954ൽ ജപ്പാനിലെ ലോക സമാധാന സമ്മേളനത്തിൽ ബ്രഹ്മകുമാരീസിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത് രത്തൻ മോഹിനിയാണ്.

വിജ്ഞാനത്തിന്റെയും അനുകമ്പയുടെയും പ്രകാശ ഗോപുരമായിരുന്ന ദാദി രത്തൻ മോഹിനിയുടെ ജീവിതം എക്കാലവും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ