Trending

ബന്ധുവിനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെബൈക്കിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.



ഫറോക്ക് (കോഴിക്കോട്): ബന്ധുവിനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ബേപ്പൂർ അരക്കിണർ ചാക്കേരിക്കാട് പറമ്പിൽ ബൈതുൽ അഫ്‌താബ് വീട്ടിൽ വി നസീമ (52- വയസ്സ് ) ആണ് മരിച്ചത്. ഫറോക്ക് കരുവൻതിരുത്തി റേഡിൽ കോമൺവെൽത്ത് ഓട്ടു കമ്പനിക്ക് സമീപം രാത്രി എട്ടിനായിരുന്നു അപകടം.

സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. ബൈക്കിൽ നിന്നു വീണ നസീമയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ഭർത്താവ് - അബ്ദുൽ റഷീദ്. 

മക്കൾ - ലാനിഷ, ഷിൽഫാന, അഫ്‌താബ്. 

മരുമക്കൾ - മുഹമ്മദ് ഷഹിൻ, സമീർ. 

സഹോദരങ്ങൾ - നൂർജഹാൻ, ജിഹാദ്, നജില, ഷബീന, സിറാജ്, ഷിഹാബ്, ജസ്‌ല, അൻഫാൽ.

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ