Trending

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പ്രഫുല്ലചന്ദ്രൻ നിര്യാതനായി



ആലപ്പുഴ: ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മാവേലിക്കര ചെറുകോൽ കെ ബി പ്രഫുല്ലചന്ദ്രൻ (53-വയസ്സ്) നിര്യാതനായി. 

അമൃത ഹോസ്‌പിറ്റലിൽ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴം രാവിലെ ഏഴോടെയായിരുന്നു മരണം. 

മൃതദേഹം ആലപ്പുഴ എ ആർ ക്യാമ്പിൽ പൊതുദർശനത്തിന് വച്ചു. വെള്ളിയാഴ്ച പകൽ മൂന്നിന് മാവേലിക്കര ചെറുകോലിലാണ് സംസ്കാരം.

ഭാര്യ - സലീജ വർമ്മ. 

മക്കൾ - ആയുഷ്, റിതു വർണ്ണ. 

സഹോദരങ്ങൾ - പരേതരായ പുഷ്പലതാ ദേവി, രാജേന്ദ്രപ്രസാദ്, രവിന്ദ്രപ്രസാദ് (മുൻ ഡിവെഎസ്‌പി) ഹേമലതാ ദേവി, പ്രേമലതാ ദേവി, ശൈലശ്രീ, ജയപ്രസാദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ