വേർപാട് :
കോഴിക്കോട്: കൂടരഞ്ഞി
പൂവാറൻ തോട്ടിൽ സ്കൂട്ടർ മറിഞ്ഞ് അപകടം; കോഴിക്കോട്ടെ നിക്കി മിക്കി റെഡിമെയ്ഡ് വ്യാപാരി മരിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ
പൂവാറൻ തോട്ടിൽ നിന്നും ഇലക്ട്രിക് സ്കൂട്ടറിൽ ഇറക്കം ഇറങ്ങി വരികയായിരുന്നു
കോഴിക്കോട് നിന്നും വിനോദയാത്രക്ക് എത്തിയ സംഘത്തിൽപ്പെട്ട കോഴിക്കോട്
മിഠായിത്തെരുവിലെ നിക്കി മിക്കി ഷോപ്പ് ഉടമ കണ്ടംകുളങ്ങര കുറ്റ്യാടി വയലിൽ കെ.എസ്.ആർ.ടി.സി.ഡിപ്പോക്ക് സമീപം
താമസിക്കുന്ന
സയ്യിദ് നാജി (45- വയസ്സ്) ആണ് മരണപ്പെട്ടത്.
അപകടം നടന്ന ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.
പൂവാറൻ തോട്ടിൽ നിന്നും കൂടരഞ്ഞിയിലേക്ക് വരുന്ന വഴി ലിസ വളവിന് സമീപം ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു
പിതാവ് - സയ്യിദ് കോയമ്മ തങ്ങൾ.
കോഴിക്കോട് നിന്നും പൂവാറൻ തോട്ടിലേക്ക്
വിനോദയാത്രക്ക് എത്തിയതായിരുന്നു നാജി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മയ്യിത്ത് നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
മാതാവ് - ഷരീഫ അലവിയ്യ.
ഭാര്യ - ഫെമിന.
മക്കൾ - ഡാനിഷ്,
ദിയാൻ.
സഹോദരങ്ങൾ - സയ്യിദ് റിജി, മുഹമ്മദ് ഹാസിബ്, സയ്യിദ് ഇസ്ഹാൻ, മെഹനാസ്.
പൂക്കോയ തങ്ങളുടെ (ഒപേര) സഹോദരൻ്റെ മകനാണ്.
സയ്യിദ് നാജിയുടെ മയ്യിത്ത് നിസ്ക്കാരം (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2:00 മണിക്ക് കിഴക്കേ നടക്കാവ് (സി.എച്ച്. പള്ളിയിൽ
തുടർന്ന് മയ്യിത്ത് കണ്ടംകുളങ്ങരയിലുള്ള വസതിയിലേക്ക് കൊണ്ട് പോകുന്നതാണ്.
വസതിയിലെ പൊതുദർശനത്തിനു ശേഷം
ഖബറടക്കം - അസർ നിസ്ക്കാര ശേഷം കണ്ടംകുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് നിസ്ക്കാരശേഷം.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്