റിയാദ്: സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ച് പേർ മരിച്ചു. അഖിൽ അലക്സ്(27), ടീന (26) എന്നിവരാണ് മരണപ്പെട്ട മലയാളികളായ നഴ്സുമാർ. അപകടത്തിൽ മരിച്ച മറ്റ് മൂന്ന് പേർ സൗദി പൗരന്മാരാണെന്നാണ് സൂചന.
വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിലാണ്.
വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ബൈജു, നിസി ദമ്പതികളുടെ മകളാണ് മരിച്ച ടീന. അമ്പലവയൽ ഇളയിടത്ത് മഠത്തിൽ അലക്സിന്റെ മകനാണ് അഖിൽ. ടീനയും അഖിൽ അലക്സം തമ്മിലുള്ള വിവാഹം ജൂൺ 16 ന് നടത്താനിരിക്കെയാണ് അപകടം. കല്യാണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഇവർ നാട്ടിലേയ്ക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മദീനയിലെ കാർഡിയാക്‌സ് സെന്ററിൽ നിന്ന് അൽ ഉല സന്ദർശിക്കാൻ പോയതായിരുന്നു ഇവർ. അൽ ഉലയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്.
കല്യാണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഇവർ നാട്ടിലേയ്ക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മദീനയിലെ കാർഡിയാക്‌സ് സെന്ററിൽ നിന്ന് അൽ ഉല സന്ദർശിക്കാൻ പോയതായിരുന്നു ഇവർ. അൽ ഉലയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പ് നടന്നു വരുന്നു.
Tags:
വേർപാട്