Trending

കൊടുവള്ളി: മുൻസിപ്പൽ കൗൺസിലർ പി.കെ സുബൈർ ഓർമ്മയായി



കൊടുവള്ളി (കോഴിക്കോട്):  മോഡേര്‍ണ്‍ ബസാര്‍കൊടുവള്ളി  മുൻസിപ്പൽ  കൗൺസിലർ പാലക്കുന്നുമ്മല്‍ 
പി കെ സുബൈർ (47- വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (13-04-2025-ഞായറാഴ്ച) ഉച്ചയ്ക്ക് 01:15-ന് കൊടുവള്ളി ടൗൺ മഹല്ല് (കാട്ടില്‍) ജുമാ മസ്ജിദിൽ .

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മോഡേര്‍ണ്‍ ബസാര്‍ ഡിവിഷന്‍ കൗണ്‍സിലറും വൈറ്റഗാര്‍ഡ് ക്യാപ്റ്റനുമായിരുന്ന സുബൈര്‍ സമീപ പ്രദേശങ്ങളിലെ സജീവ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു.

സൗമ്യനും, സദാസമയവും മുഖത്ത് ചെറു പുഞ്ചിരി തൂകി നിൽക്കുന്ന അദ്ദേഹത്തിൻ്റെ വേർപാട് ഒരു നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തി.

അസുഖബാധിതനായതിനെ തുടർന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.

പിതാവ് - പരേതനായ പാലക്കുന്നുമ്മല്‍ അബ്ദുള്ള 

ഭാര്യ - ഉമ്മു ഹബീബ.

മക്കള്‍ - ഹസ്ബി,ഷമ്മാസ്,ആയിശ,ദയാന്‍

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ