Trending

ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കുളക്കരയിൽ എത്തിച്ചു, പ്രകൃതി വിരുദ്ധ പീഡനം; മാളയിൽ നടന്നത് അതിക്രൂര കൊലപാതകം



തൃശൂർ: മാളയിൽ ആറു വയസ്സുകാരനെ കുളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവം അതിക്രൂര കൊലപാതകമെന്ന് പൊലീസ്. ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കുളക്കരയിൽ എത്തിച്ചത്. ശേഷം പ്രകൃതി വിരുദ്ധ ലൈംഗീക പ്രവൃത്തിക്ക് വിധേയനാക്കി.

കുട്ടി അമ്മയോട് പറയുമെന്ന് പറഞ്ഞതിനാൽ കുളത്തിലേക്ക് തള്ളിയിട്ടു. കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയിൽ താഴ്ന്നത്.കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്പിലേക്ക് പ്രതിമാറി നിന്നു. തിരച്ചിൽ നടത്തുന്ന നാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയതിനുശേഷവും കൂസൽ ഇല്ലാതെ കുട്ടിയെ കണ്ടില്ല എന്ന് പറഞ്ഞു. എന്നാൽ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അയൽവാസിയായ 20കാരൻ ജോജോ ആണ് പ്രതി. കുട്ടിയെ അവസാനം കണ്ടത് ജോജോക്ക് ഒപ്പമായിരുന്നു. ബൈക്ക് മോഷണക്കേസ് പ്രതിയായ ജോജോ ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇന്ന് പ്രതിയെ എത്തിച്ച് തെളിവെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ