പെരുമ്പാവൂർ (എറണാകുളം): പ്രമുഖനും
സോപ്മ സ്ഥാപക നേതാവും മുൻ പ്രസിഡന്റും പെരുമ്പാവൂരിലെ ആദ്യത്തെ സോമിൽ& പ്ലൈവുഡ് സ്ഥാപനയുടമയും സോസൽ മാനേജിങ് ഡയറക്ടറുമായ ശ്രീ. വി എം അലിയാർ ഹാജി അന്തരിച്ചു.
ഖബറടക്കം -ഇന്ന് (16-04-2025-ബുധനാഴ്ച) വൈകിട്ട് 06:30-ന് സൗത്ത് വല്ലം മുസ്ലിം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പെരുമ്പാവൂരിന്റെ മത സാംസ്കാരിക വ്യവസായ രംഗങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു
വി എം അലിയാർ ഹാജി
മുനവ്വിറുൽ ഇസ്‌ലാം മസ്ജിദ് റയൊൺപുരം മുൻ പ്രസിഡൻ്റുമായിരുന്നു.
പിതാവ് - വല്ലം വടക്കേകുടി മീരാൻ
സമ്പന്നനെന്നോ പാവപ്പെട്ടവനെന്നോ വേർ തിരിവില്ലാതെ എല്ലാവരോടും അടുത്ത് ഇടപെടുകയും തന്റെതായ ഉറച്ച വ്യക്തിത്വത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ വിടവാങ്ങൾ പെരുമ്പാവൂരിന് ഒരു തീരാ നഷ്‌ടം തന്നെയാണ്..
ഒരിക്കൽ പരിചയപ്പെട്ട ഏതൊരാൾക്കും ഇദ്ദേഹത്തിന്റെ വേർപാട് വേദനയോടെ മാത്രമേ സ്മരിക്കാൻ കഴിയുകയുള്ളൂ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്