കോഴിക്കോട് മുക്കത്ത് ബൈക്ക് ഇടിച്ച് പരിക്കേറ്റ കാല്‍ നടയാത്രക്കാരി മരിച്ചു.
മണാശ്ശേരി സ്വദേശിനി കുറ്റിയെരിമ്മല്‍ ഖദീജ (79) വയസ്സ് ആണ് മരിച്ചത്. മുക്കം കാരിയാകുളങ്ങരയില്‍ ഇന്നലെ രാവിലെ ഒമ്ബത് മണിക്കായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ബൈക്ക് ഇടിച്ച് തലക്ക് ഉള്‍പ്പടെ ഗുരുതര പരിക്കേറ്റ ഖദീജയെ ആശുപത്രിയില്‍ എത്തക്കാൻ ആരും സഹായിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കറിയകുളങ്ങരയിലെ ബന്ധുവീട്ടിലേക്ക് പോവുമ്ബോഴായിരുന്നു അപകടം നടന്നത്. മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടം പറ്റിയ സമയത്ത് പരിക്ക് പറ്റിയ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോവാൻ നിരവധി വാഹനങ്ങള്‍ അതുവഴി പോയെങ്കിലും ആരും നിർത്തിയില്ലെന്നും പിന്നീട് ഒരു ഓട്ടോറിക്ഷ നിർത്തിയപ്പോള്‍ ഇവരെ വാഹനത്തിലേക്ക് കയറ്റാൻ പോലും ആരും സഹായിച്ചില്ലെന്നും ബൈക്ക് ഓടിച്ച യുവാവ് മാത്രമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്