Trending

മലപ്പുറം സ്വദേശി യുവാവ് ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു..



ജിദ്ദ ഹൃദയാഘാതം മൂലം 
പ്രവാസി മലയാളി സൗദി അറേബ്യയിൽ മരണപ്പെട്ടു. 

ജിദ്ദ ഹയ്യ സഫയിൽ താമസിക്കുന്ന മലപ്പുറം, തിരൂരങ്ങാടി, തെന്നല സ്വദേശി നെച്ചിൽ മുഹമ്മദ് ഷാഫി (38-വയസ്സ്) ആണ് മരിച്ചത്. 

ദേഹാസ്വാസ്ഥ‌്യത്തെ തുടർന്ന് ജിദ്ദ ഈസ്റ്റ് ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹിന്താവിയ്യയിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

നെച്ചിയിൽ ഹംസ സക്കീന ദമ്പതികളുടെ മകനാണ്. 

ഭാര്യ - താജുന്നിസ്സ. 

മക്കൾ - മുഹമ്മദ് ഷഫിൻ, ഇനായ മഹ്റിൻ. 

നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കുമെന്നറിയിച്ചു. ജിദ്ദ കെഎംസിസി വെൽഫയർവിങ് പ്രവർത്തകർ നേതൃത്വം നൽകുന്നു.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ