മലപ്പുറം: ഗുണ്ടൽപേട്ടിനു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസ് (50) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8നായിരുന്നു അപകടം. മൈസൂരുവിലേക്കുള്ള യാത്രയ്ക്കിടെ അബ്ദുൽ അസീസും കുടുംബവും സഞ്ചരിച്ച കാർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊണ്ടോട്ടി മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ
അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24) മുസ്‌കാനുൽ ഫിർദൗസ് (21) എന്നിവർ ചൊവ്വാഴ്ച മരിച്ചിരുന്നു.
മുസ്‌കാനുൽ ഫിർദൗസിൻ്റെ ഖബറടക്കം ബുധനാഴ്‌ച രാവിലെ അരിമ്പ്ര പഴങ്ങരത്തൊടി ജുമാമസ്ജിദിൽ നടന്നു. മുഹമ്മദ് ഷഹ്ഷാദിന്റെ ഖബറടക്കം ചൊവ്വാഴ്ച രാത്രി വലിയപറമ്പ് ചാലിൽ ജുമാമസ്ജിദിൽ നടന്നു
കുടുംബം സഞ്ചരിച്ച കാറും ട്രാവലറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു വെന്നാണു വിവരം.
ഇന്നലെ രാവിലെ 8 മണിയോടെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഒൻമ്പത് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കുട്ടികൾ സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവർ അബ്ദുൾ അസീസ് (45), സഹദിയ (25), സിനാൻ (17), ആദിൽ (16), ഷാനിജ് (16), ആദം (4), ആയത് (എട്ട് മാസം) എന്നിവരെ മൈസുരു അപ്പോളോ, കെവിസി, ഐഎസ്എസ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു
അഞ്ച് കുട്ടികളടക്കം ഒൻപത് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്