കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു.
മുളിയങ്ങൽ ചെക്യലത്ത് റസാക്കിന്റെ മകൻ ഷാദിൽ
ആണ് മരിച്ചത്. അപകടത്തെ തുടർന്ന് നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പേരാമ്പ്ര സെന്റ് ഫ്രാൻസിസ് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തെ പോകുക കയായിരുന്ന സ്വകാര്യ ബസ്
ഷാദിൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ ഇടിക്കുകയായിരുന്നു.
പേരാമ്പ്ര ഡിഗ്നിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ഷാദിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിക്കുകയായിരുന്നു.
നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ, പ്രദേശത്ത് മരണപ്പാച്ചിൽ നടത്തുവെന്നാരോപിച്ച് നാട്ടുകാർ സ്വകാര്യ ബസുകൾ തടഞ്ഞു.
മുൻപും സ്വകാര്യ ബസുകളുടെ അമിത വേഗതയുണ്ടാക്കിയ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്‌ടമായിട്ടുണ്ട്. ഇത് തടയാൻ മോട്ടോർ വാഹന വകുപ്പ് ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
ബസ് അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇടിച്ച ശേഷം ബസ് ബൈക്കിനെ 10 മീറ്ററോളം വലിച്ചിഴച്ച ശേഷം ആണ് നിന്നത്
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്