വേർപാട്
കോഴിക്കോട്: ലോറിയിൽ കയറ്റുന്നതിനിടെ മരത്തടി ദേഹത്തുവീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലിൽ പരേതനായ മമ്മുവിന്റെ മകൻ മുനീർ (43- വയസ്സ്) ആണ് മരിച്ചത്.
മുക്കം മാമ്പറ്റയിൽ മരം കയറ്റുന്നതിനിടെ ശനിയാഴ്‌ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. ഉടൻതന്നെ കെ.എം.സി.ടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ് - ആയിഷ.
ഭാര്യ - ഫാത്തിമ സുഹറ (മണിമുണ്ട കൂടത്തായി).
മക്കൾ - മുഹമ്മദ് റയ്യാൻ, ആയിഷാ മുഹ സിൻ, മുഹമ്മദ് അമാൻ.
മയ്യിത്ത് തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചാലിൽ ബഷീർ, അസീസ്, എന്നിവർ സഹോദരങ്ങളാണ് .
മെഡിക്കൽ കോളേജിലെ നിയമനടപടികൾക്ക് ശേഷം മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടുനൽകും
അല്ലാഹു സഹോദരന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്