കണ്ണൂർ: കൊടപ്പറമ്പ് സഹ്റിൽ പുൽസാറകത്ത് ഹാറൂൺ (71)വയസ്സ് നിര്യാതനായി.
ജമാഅത്തെ ഇസ്ലാമി മുൻ കണ്ണൂർ ഏരിയ കൺവീനറും മുൻ ജില്ലാ സമിതി അംഗവുമാണ്. സാമൂഹ്യ സേവന രംഗത്തും, സന്നദ്ധ പ്രവർത്തന മേഖലയിലും സജീവ സാന്നിധ്യമായിരുന്നു. പരേതരായ പിലാക്കീൽ കോയമ്മയുടെയും സുഹറബിയുടെയും മകനാണ്.
ഖിദ്‌മ ചാരിറ്റബൾ ട്രസ്റ്റ് അംഗവും സ്ഥാപകരിലൊരാളുമാണ്. ദീർഘാകാലം സലാലയിൽ ബിസിനസ് നടത്തിയിരുന്നു. ഒരു വീഴ്ചയിൽ അരക്ക് താഴെ തളർന്നു രണ്ട് പതിറ്റാണ്ടോളമായി കിടപ്പിലായിരുന്നു.
ഖബറടക്കം ഇന്ന് ളുഹ്റിന് ശേഷം കണ്ണൂർ സിറ്റി ജുമാ മസ്‌ജിദ് ഖബ്ർസ്ഥാനിൽ
ഭാര്യ - ആലക്കലകത്ത് സറീന.
മക്കൾ - അർഷദ്, അഫ്സർ, അനീസ്, കൻസ ആയിഷ, അസ്ഹർ, അബ്രാർ, അഷ്‌ഫാക്.
മരുമക്കൾ - ഹിഷാം, ഷംന, ഫഹ്‌മിദ, ഹിബ, ഹംന, സഹോദരൻ: ഹാരിസ്.
Tags:
വേർപാട്